Tuesday, July 27, 2010
മഴ
ആരും കാണാതെ ഒളിച്ചിരിക്കാന്‍ ഒരു പേടകം വേണം. സൂര്യന്റെ പ്രകാശ രശ്മികള്‍ എന്നെ ഭയപ്പെടുത്തുന്നു. 3 x 10 ^8 m/s എന്ന വേഗത്തില്‍ സൂര്യനില്‍ നിന്നും എന്നില്‍ പതിക്കുന്ന ആ രശ്മികളുടെ തീക്ഷ്ണത താങ്ങാനുള്ള കരുത്തു ഇന്നെനിക്കില്ല. ഒരു നല്ല മഴ പെയ്തിരുന്നെങ്കില്‍ ..... മരങ്ങളെ പുളകം കൊള്ളിച്ച്, പരാജയപ്പെട്ടു മണ്ണില്‍ പറന്നു വീണ കരിയിലകളെ ഒരൂഞാലിലെന്നപോലെ ആകാശതിലെക്കുയര്തിക്കൊണ്ട് ഒരു പെരുമഴ പെയ്തിരുന്നെങ്കില്‍.... എന്റെ കണ്ണില്‍ നിന്നും കനിഞ്ഞിറങ്ങുന്ന ഉപ്പു നീര്‍ മണ്ണിലെ മണ്ണിരകളെ കഷ്ടപ്പെടുതുന്നു. ആ ഉപ്പിന്റെ സാന്ദ്രത കുറക്കാനെങ്കിലും ഇടിവെട്ടി ഒരു മഴ പെയ്തിരുന്നെങ്കില്‍.... തിമിര്‍ത്തു പെയ്യുന്ന ആ മഴയില്‍ കടലില്‍ നിന്നും കുതിച്ചുയരുന്ന തിരമാലകളിലേറി എനിക്ക് മുന്നേറണം. മഴവില്ലിന്റെ തുമ്പത്ത് പണ്ടാരോ കൊണ്ട് വെച്ച എന്റെ സ്വര്‍ണ ഖനി തേടി........
Subscribe to:
Comments (Atom)