ഓഡിടോരിയതിന്റെ 20 മിടെര്‍ നീളമുള്ള ഗെര്ടെരുകള്‍ക്ക് ഇടയിലൂടെ എങ്ങനെ എയര്‍ കണ്ടീഷനിംഗ് ടക്ടുകള്‍ കൊണ്ട് വരാം എന്നാലോചിച്ചു കൊണ്ടിരിക്കുകയാണ് റഫീക്ക് സര്‍. കോണ്‍ഫറന്‍സ് റൂമിലെ പ്രോജെക്ടരിന്റെ മഞ്ഞ വെളിച്ചത്തില്‍ ദിവാനി ആമിനെ വെല്ലുന്ന ഓഡിടോരിയതിന്റെ റിഫ്ലെക്റെദ് സീലിംഗ് പ്ലാന്‍ എന്നെ നോക്കി പുഞ്ചിരിച്ചു. സമയം ഏഴു മണി കഴിഞ്ഞിരിക്കുന്നു. അമ്മു ഒരുറക്കം കഴിഞ്ഞു എഴുന്നേറ്റു കാണും. എഴുമണി കഴിഞ്ഞിട്ടും എന്നെ കണ്ടില്ലെങ്കില്‍ അവള്‍ക്കു സങ്കടവും ദേഷ്യവും വരും. "madam, I think the vertical supports for your chandelier will hit my a/c duct." റഫീക്ക് സര്‍ മുഖം ചുളിച്ചു കൊണ്ട് പറഞ്ഞു. ഇത്ര ദേഷ്യപ്പെടാന്‍ ആ chandelier ഞാന്‍ വീട്ടില്‍ നിന്നും കൊണ്ട് വന്നതാണോ? പോകാനുള്ള തിടുക്കത്തില്‍ ഞാന്‍ ആണയിട്ടു പറഞ്ഞു. "No sir, I can go for a rectangular support rather than a vertical straight one." നോട്ട് പാടും മൊബൈലും ബാഗിലിട്ടു കൊണ്ട് ഞാന്‍ ഇറങ്ങി നടന്നു. ഓഫീസ് വണ്ടിക്കു കാത്തു നിന്നാല്‍ ഇനിയും നേരം വൈകും. റെയില്‍വേ സ്റ്റേഷന്‍ മുറിച്ചു കടന്നു ഞാന്‍ സബ് വെ യിലൂടെ നടന്നു. മേട്രോപോളിടന്‍ നഗരങ്ങളിലെ ഏതൊരു സബ്വെയും പോലെ മനം മടുപ്പിക്കുന്ന കാഴ്ചകള്‍ അവിടെയും നിറഞ്ഞു നിന്ന്. ഒരു ഓട്ടോ പിടിച്ചു വീട്ടില്‍ എത്തിയപ്പോള്‍ സമയം എട്ടു മണി. ഉറക്ക ചടവോടെ അമ്മു വന്നു വാതില്‍ തുറന്നു. എന്റെ കൃഷ്ണ, ഞാനെന്താണീ കാണുന്നത്? ലിവിംഗ് റൂമില്‍ ഒരു യുദ്ധം നടന്ന ലക്ഷണം ഉണ്ടല്ലോ. വിട്രിഫിഎദ് ടൈലിന്റെ പരസ്യം പോലെ അമ്മുവിന്‍റെ ക്രയോനുകള്‍ തറയില്‍ അമര്‍ന്നു കിടന്നു. എന്റെ കുട്ടി, ബുധനാഴ്ചകളില്‍ മീടിങ്ങുന്ടെന്നു നിനക്കരിയവുന്നതല്ലേ? പിന്നെ എന്തിനാണീ കോലാഹലം? അമ്മുവിനെ രണ്ടു കൈ കൊണ്ടും വാരിയെടുത്ത് കൊണ്ട് ഞാന്‍ ചോദിച്ചു? തറയില്‍ അവ്യക്തമായി വരഞ്ഞു കിടന്ന പൂവ് ചൂണ്ടിക്കാട്ടി അവള്‍ തിരുത്തി. അതല്ല amme, ഇതു ഞാന്‍ വരച്ചു പഠിച്ചത. അമ്മുവിന്‍റെ ദ്രവിന്ഗ് ബുക്ക് വാങ്ങാന്‍ മറന്നു പോയി എന്നാ വിവരം ഞാനപ്പോഴാണ് ഓര്‍ത്തത്. അവളെ ആശ്വസിപ്പിച്ചു കൊണ്ട് ഞാന്‍ പറഞ്ഞു. ഓഹോ, അപ്പോഴിത് അക്രമതിന്റെതല്ല , സര്‍ഗശേഷിയുടെ രേഖകലയിരുന്നോ? ഒന്നും മനസ്സിലായില്ലെങ്കിലും അവള്‍ വായ പൊതി ചിരിച്ചു. ഊണ് കഴിച്ചു ഉറങ്ങാന്‍ കിടക്കുമ്പോള്‍ എന്നത്തേയും പോലെ അമ്മു പറഞ്ഞു. അമ്മെ, കഥ, നല്ല കഥ, പുതിയ കഥ. എല്ലാ ദിവസവും പുതിയ കഥ പറയാന്‍ ഞാന്‍ ആയിരത്തൊന്നു രാവുകളിലെ രാജകുമാരിയാണോ? മിണ്ടാതെ കിടന്നുറങ്ങൂ കുട്ടീ, കഥ നാളെ പറയാം. ലൈറ്റ് അണച്ച് ഉറങ്ങാന്‍ കിടക്കുമ്പോള്‍ നാളെ അവളോട് പറയാന്‍ ഒരു നല്ല കഥ തേടുകയായിരുന്നു മനസ്സ്. ഭാരം ചുമക്കുന്ന കഴുതയുടെ കഥ പറയാം. അല്ലെങ്കില്‍ മല വെട്ടി മാറ്റാന്‍ ശ്രമിച്ച വൃദ്ധന്റെ കഥയാവാം. .. ഞാന്‍ ഉറക്കത്തിലേക്കു വഴുതി വീണു.
Sunday, January 2, 2011
Subscribe to:
Comments (Atom)