Sunday, January 2, 2011

അമ്മു

ഓഡിടോരിയതിന്റെ 20 മിടെര്‍ നീളമുള്ള ഗെര്ടെരുകള്‍ക്ക് ഇടയിലൂടെ എങ്ങനെ എയര്‍ കണ്ടീഷനിംഗ് ടക്ടുകള്‍ കൊണ്ട് വരാം എന്നാലോചിച്ചു കൊണ്ടിരിക്കുകയാണ് റഫീക്ക് സര്‍. കോണ്‍ഫറന്‍സ് റൂമിലെ പ്രോജെക്ടരിന്റെ മഞ്ഞ വെളിച്ചത്തില്‍ ദിവാനി ആമിനെ വെല്ലുന്ന ഓഡിടോരിയതിന്റെ റിഫ്ലെക്റെദ് സീലിംഗ് പ്ലാന്‍ എന്നെ നോക്കി പുഞ്ചിരിച്ചു. സമയം ഏഴു മണി കഴിഞ്ഞിരിക്കുന്നു. അമ്മു ഒരുറക്കം കഴിഞ്ഞു എഴുന്നേറ്റു കാണും. എഴുമണി കഴിഞ്ഞിട്ടും എന്നെ കണ്ടില്ലെങ്കില്‍ അവള്‍ക്കു സങ്കടവും ദേഷ്യവും വരും. "madam, I think the vertical supports for your chandelier will hit my a/c duct." റഫീക്ക് സര്‍ മുഖം ചുളിച്ചു കൊണ്ട് പറഞ്ഞു. ഇത്ര ദേഷ്യപ്പെടാന്‍ ആ chandelier ഞാന്‍ വീട്ടില്‍ നിന്നും കൊണ്ട് വന്നതാണോ? പോകാനുള്ള തിടുക്കത്തില്‍ ഞാന്‍ ആണയിട്ടു പറഞ്ഞു. "No sir, I can go for a rectangular support rather than a vertical straight one." നോട്ട് പാടും മൊബൈലും ബാഗിലിട്ടു കൊണ്ട് ഞാന്‍ ഇറങ്ങി നടന്നു. ഓഫീസ് വണ്ടിക്കു കാത്തു നിന്നാല്‍ ഇനിയും നേരം വൈകും. റെയില്‍വേ സ്റ്റേഷന്‍ മുറിച്ചു കടന്നു ഞാന്‍ സബ് വെ യിലൂടെ നടന്നു. മേട്രോപോളിടന്‍ നഗരങ്ങളിലെ ഏതൊരു സബ്വെയും പോലെ മനം മടുപ്പിക്കുന്ന കാഴ്ചകള്‍ അവിടെയും നിറഞ്ഞു നിന്ന്. ഒരു ഓട്ടോ പിടിച്ചു വീട്ടില്‍ എത്തിയപ്പോള്‍ സമയം എട്ടു മണി. ഉറക്ക ചടവോടെ അമ്മു വന്നു വാതില്‍ തുറന്നു. എന്റെ കൃഷ്ണ, ഞാനെന്താണീ കാണുന്നത്? ലിവിംഗ് റൂമില്‍ ഒരു യുദ്ധം നടന്ന ലക്ഷണം ഉണ്ടല്ലോ. വിട്രിഫിഎദ് ടൈലിന്റെ പരസ്യം പോലെ അമ്മുവിന്‍റെ ക്രയോനുകള്‍ തറയില്‍ അമര്‍ന്നു കിടന്നു. എന്റെ കുട്ടി, ബുധനാഴ്ചകളില്‍ മീടിങ്ങുന്ടെന്നു നിനക്കരിയവുന്നതല്ലേ? പിന്നെ എന്തിനാണീ കോലാഹലം? അമ്മുവിനെ രണ്ടു കൈ കൊണ്ടും വാരിയെടുത്ത് കൊണ്ട് ഞാന്‍ ചോദിച്ചു? തറയില്‍ അവ്യക്തമായി വരഞ്ഞു കിടന്ന പൂവ് ചൂണ്ടിക്കാട്ടി അവള്‍ തിരുത്തി. അതല്ല amme, ഇതു ഞാന്‍ വരച്ചു പഠിച്ചത. അമ്മുവിന്‍റെ ദ്രവിന്ഗ് ബുക്ക് വാങ്ങാന്‍ മറന്നു പോയി എന്നാ വിവരം ഞാനപ്പോഴാണ് ഓര്‍ത്തത്‌. അവളെ ആശ്വസിപ്പിച്ചു കൊണ്ട് ഞാന്‍ പറഞ്ഞു. ഓഹോ, അപ്പോഴിത് അക്രമതിന്റെതല്ല , സര്‍ഗശേഷിയുടെ രേഖകലയിരുന്നോ? ഒന്നും മനസ്സിലായില്ലെങ്കിലും അവള്‍ വായ പൊതി ചിരിച്ചു. ഊണ് കഴിച്ചു ഉറങ്ങാന്‍ കിടക്കുമ്പോള്‍ എന്നത്തേയും പോലെ അമ്മു പറഞ്ഞു. അമ്മെ, കഥ, നല്ല കഥ, പുതിയ കഥ. എല്ലാ ദിവസവും പുതിയ കഥ പറയാന്‍ ഞാന്‍ ആയിരത്തൊന്നു രാവുകളിലെ രാജകുമാരിയാണോ? മിണ്ടാതെ കിടന്നുറങ്ങൂ കുട്ടീ, കഥ നാളെ പറയാം. ലൈറ്റ് അണച്ച് ഉറങ്ങാന്‍ കിടക്കുമ്പോള്‍ നാളെ അവളോട്‌ പറയാന്‍ ഒരു നല്ല കഥ തേടുകയായിരുന്നു മനസ്സ്. ഭാരം ചുമക്കുന്ന കഴുതയുടെ കഥ പറയാം. അല്ലെങ്കില്‍ മല വെട്ടി മാറ്റാന്‍ ശ്രമിച്ച വൃദ്ധന്റെ കഥയാവാം. .. ഞാന്‍ ഉറക്കത്തിലേക്കു വഴുതി വീണു.

Wednesday, December 22, 2010

അപ്പുക്കുട്ടന്‍

ഉച്ചിയില്‍ വെയിലുടിക്കും വരെ മൂടിപ്പുതച്ചുരങ്ങുന്നതാണ് എന്നും അപ്പുക്കുട്ടന്റെ പതിവ്. ഒരു സുപ്രഭാതത്തില്‍ അബദ്ധ വശാല്‍ അവന്‍ അതിരാവിലെ എഴുന്നേറ്റു പോയി. നല്ല കൊതുക് കടി ഉണ്ടായിരുന്നു. വേനല്‍ക്കാലമായതിനാല്‍ നല്ല ചൂടും. അവന്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു. ഉറക്കം വരുന്നതേയില്ല. കിടപ്പുമുറിയില്‍ നിന്നും ഇടനാഴി കടന്നു അവന്‍ ലിവിംഗ് റൂമിലെത്തി. ടി വി സ്വിച്ച് ഓണ്‍ ചെയ്തു. ഛെ, കേബിള്‍ കട്ടായിരിക്കുന്നു. അമ്മ എണീറ്റ്‌ ചായ ഉണ്ടാക്കാന്‍ ഇനിയും രണ്ടു മൂന്നു മനിക്കുരെടുക്കും. വേറെ പ്രത്യേകിച്ചൊന്നും ചെയ്യനില്ലാത്തത് കൊണ്ട് അപ്പുക്കുട്ടന്‍ മേശപ്പുറത്തിരുന്ന തലേ ദിവസത്തെ പത്രം മറച്ചു നോക്കി. അവന്‍ പത്രം വായിച്ചിട്ട് ഒരുപാടു നാളായിരിക്കുന്നു. ഹോ, എന്തൊക്കെ കാര്യങ്ങലാണീ ലോകത്ത് നടക്കുന്നത്? വിമെന്‍സ് ബില്‍ പാസ്സാവാന്‍ പോകുന്നു. അപ്പുക്കുട്ടന് ദേഷ്യം വന്നു. ആകെയുള്ള പ്രതീക്ഷ അമ്മാവനെപ്പോലെ രാഷ്ട്രീയതിളിരങ്ങാം എന്നതായിരുന്നു. ഇതിപ്പോള്‍ അതും രക്ഷയില്ലാതായി. പക്ഷെ പത്രം മുഴുവന്‍ വായിച്ചു കഴിഞ്ഞപ്പോള്‍ അവനഭിമാനം തോന്നി. തന്റെ വിവരം ഒരുപാടു വര്‍ധിച്ചിരിക്കുന്നു. അന്ന് കാണുന്നവരോടെല്ലാം വിമെന്‍സ് ബില്ലിനെ പട്ടി സംസാരിക്കാന്‍ അവന്‍ തീരുമാനിച്ചു. ബില്ലിന്റെ വിഷടാംഷങ്ങലോന്നും അവനു മനസ്സിലായില്ല...അല്ലെങ്കിലും ഒരു കാര്യത്തെ പറ്റി സംസാരിക്കാന്‍ വലിയ വിവരം ഒന്നും ഇക്കാലത്ത് ആവശ്യം ഇല്ല. തന്നെക്കാളും വിവരം ഉള്ളവരെ ഒച്ച വെച്ച് പേടിപ്പിക്കാന്‍ ഉള്ള കഴിവ് മാത്രം മതി. അപ്പുക്കുട്ടന്‍ ഡയറി തുറന്നു ഇത്രയും കുറിച്ചിട്ടു. " വിഡ്ഢികളായ നാട്ടുകാരെ, നോക്ക്ഞാനിന്നെത്ര വിജ്ഞാനി ആണ്? ഒന്ന് മനസ്സ് വെച്ചാല്‍ ഇത് നിങ്ങള്‍ക്കും സാധിക്കവുന്നത്തെ ഉള്ളു.

Thursday, November 18, 2010

അമ്മയും മകനും

അമ്മയും അഞ്ചു വയസ്സായ മകനും തമ്മില്‍ രാമ രാവണ യുദ്ധം. മിക്കി മൌസിന്റെ ചിത്രങ്ങള്‍ മുന്‍വശത്തെ തേക്ക് മരത്തിലുണ്ടാക്കിയ വാതിലില്‍ ഒട്ടിക്കണമെന്നു മകന്‍... പറ്റില്ലെന്ന് അമ്മ.... മകന്‍ പാലും ബ്രെഡും കഴിക്കാതെ കിടന്നുറങ്ങി. അമ്മ കഞ്ഞിയും കുടിച്ചില്ല. കിടക്കാന്‍ നേരത്ത് കതകില്‍ പാതി ഒട്ടി നിന്ന മിക്കി മൗസ് സ്ടിക്കെര്‍ ഒന്ന് കൂടി നന്നായി അമര്‍ത്തി ഒട്ടിച്ചു കൊണ്ട് അമ്മ അച്ഛനോട് പറഞ്ഞു. ഇല്ല, പറ്റില്ല, ഇതൊട്ടിക്കാന്‍ ഞാന്‍ സമ്മതിക്കില്ല...

Tuesday, July 27, 2010

മഴ

ആരും കാണാതെ ഒളിച്ചിരിക്കാന്‍ ഒരു പേടകം വേണം. സൂര്യന്റെ പ്രകാശ രശ്മികള്‍ എന്നെ ഭയപ്പെടുത്തുന്നു. 3 x 10 ^8 m/s എന്ന വേഗത്തില്‍ സൂര്യനില്‍ നിന്നും എന്നില്‍ പതിക്കുന്ന ആ രശ്മികളുടെ തീക്ഷ്ണത താങ്ങാനുള്ള കരുത്തു ഇന്നെനിക്കില്ല. ഒരു നല്ല മഴ പെയ്തിരുന്നെങ്കില്‍ ..... മരങ്ങളെ പുളകം കൊള്ളിച്ച്, പരാജയപ്പെട്ടു മണ്ണില്‍ പറന്നു വീണ കരിയിലകളെ ഒരൂഞാലിലെന്നപോലെ ആകാശതിലെക്കുയര്തിക്കൊണ്ട് ഒരു പെരുമഴ പെയ്തിരുന്നെങ്കില്‍.... എന്റെ കണ്ണില്‍ നിന്നും കനിഞ്ഞിറങ്ങുന്ന ഉപ്പു നീര്‍ മണ്ണിലെ മണ്ണിരകളെ കഷ്ടപ്പെടുതുന്നു. ആ ഉപ്പിന്റെ സാന്ദ്രത കുറക്കാനെങ്കിലും ഇടിവെട്ടി ഒരു മഴ പെയ്തിരുന്നെങ്കില്‍.... തിമിര്‍ത്തു പെയ്യുന്ന ആ മഴയില്‍ കടലില്‍ നിന്നും കുതിച്ചുയരുന്ന തിരമാലകളിലേറി എനിക്ക് മുന്നേറണം. മഴവില്ലിന്റെ തുമ്പത്ത് പണ്ടാരോ കൊണ്ട് വെച്ച എന്റെ സ്വര്‍ണ ഖനി തേടി........

Wednesday, June 23, 2010

ജൂണ്‍ 27

അമ്മിണിക്കുട്ടിയുടെ ബുക്ക്‌ ഷെല്‍ഫിലെ ഇരുപത്തഞ്ചു പുസ്തകങ്ങള്‍ കാണാതായിരിക്കുന്നു. കുഞ്ഞുന്നാളിലെ ഏകാന്തതകളില്‍ അവള്‍ക്കു കൂട്ടായി വന്നിരുന്ന ബാംബിയും സിന്റെറല്ലയും മൌഗ്ലിയുമൊക്കെയാണ് അപ്രത്യ്ക്ഷംയിരിക്കുന്നത്. ഡി സി ബുക്സ് പുറത്തിറക്കിയ വാള്‍ട്ട് ഡിസ്നിയുടെ ആ ഇരുപത്തഞ്ചു പുസ്തകങ്ങള്‍ അമ്മിണിക്കുട്ടിയുടെ ജീവന് തുല്യമായിരുന്നു. കല്യാണ്‍ സില്‍ക്സിന്റെ ഇളം നീല നിറത്തിലുള്ള പ്ലാസ്റ്റിക്‌ കവറില്‍ ഇട്ട് പത്തു പതിനഞ്ചു വര്‍ഷമായി അവള്‍ കൊണ്ട് നടന്ന അവളുടെ മാത്രം പുസ്തകങ്ങള്‍. അപ്പുവിനോട് അവള്‍ ഏറ്റവും കൂടുതല്‍ വഴക്കിട്ടത് ആ പുസ്തകങ്ങളെ ചൊല്ലിയാണ്. പതിനൊന്നാം പിറന്നാളിന് വാന്‍്ഗോഖിന്റെയും ഗോയയുടെയും റെബ്രാന്തിന്റെയും ചിത്രങ്ങളുള്ള ഒരു വലിയ പുസ്തകം അച്ഛന്‍ സമ്മാനമായി തന്നിട്ടും അമ്മിണിക്കുട്ടിയുടെ പുസ്തകസേഖരത്തിലെ ഏറ്റവും പരമോന്നത സ്ഥാനം ഈ പുസ്തകങ്ങള്‍ക്ക് തന്നെ ആയിരുന്നു. കോളേജ് അഡ്മിഷന്‍ കിട്ടി ചെന്നൈയില്‍ വരുന്നതിനു തലേ ദിവസം തലേ ദിവസവും ഈ അമൂല്യ ശേഖരം എണ്ണി തിട്ടപ്പെടുത്തി തിരിച്ചു വെച്ചതാണ്. പക്ഷെ ഇപ്പോഴിതാ എല്ലാം കാണാതായിരിക്കുന്നു. കോണിപ്പടികളുടെ മുകളില്‍ നിന്നും തല ചെരിച്ച് താഴെ നോക്കി അവള്‍ വിളിച്ചു ചോദിച്ചു. " നോക്കൂ, എന്റെ സ്നോ വൈറ്റും പീറ്റര്‍ പാനും ബ്യുടി ആന്‍ഡ്‌ ദി ബീസ്ടും എവിടെ?" അടുക്കളയിലെ പണിത്തിരക്കിനിടയില്‍ പുറത്തേക്കു വിളിച്ച ദേഷ്യത്തില്‍ അമ്മ പറഞ്ഞു. " പൊടി പിടിച്ചു കിടന്നിരുന്ന നിന്റെ പുസ്തകങ്ങള്‍ എല്ലാം നല്ല വിലയ്ക്ക് ഞാന്‍ തൂക്കി വിറ്റിരിക്കുന്നു. ആ കാശിനു അച്ഛന്‍ ഒരു ടൈം പീസ്‌ വാങ്ങി വെച്ചിട്ടുണ്ട്. അപ്പു എറിഞ്ഞുടച്ച ടൈം പീസുകള്‍ക്ക് കണക്കില്ല. ഇത് അഞ്ചാമത്തേതാണ്.
പിന്നീടുള്ള പ്രഭാതങ്ങളില്‍ അപ്പുവിന്റെ ടൈം പീസ് അലാറം മുഴക്കുമ്പോള്‍ അമ്മിണിക്കുട്ടി ചെവി പൊതിക്കിടന്നു. കരഞ്ഞു കലങ്ങിയ അവളുടെ ഓര്‍മകളില്‍ ചിപും ടെയിലും ഓടിക്കളിച്ചു.... സിന്ററല്ല അവളെ നോക്കി പുഞ്ചിരിച്ചു...... സ്നോ വൈറ്റും ഏഴു കുള്ളന്മാരും അവളെ നോക്കി കണ്ണിറുക്കിക്കാട്ടി..... എട്ടു ദിക്കും പൊട്ടുമാറുള്ള അലാറത്തിന്റെ ശബ്ദം അവളുടെ പ്രിയപ്പെട്ട കളിക്കൂട്ടുകാരുടെ തേങ്ങലായി.....

Thursday, June 10, 2010

തുടല്‍

അശോക്‌ വില്ലയെന്ന മഹത്തായ ഫ്ലാറ്റ് സമുച്ചയത്തിന്റെ കാവല്‍ക്കാരായ രണ്ടു പട്ടിക്കുട്ടികള്‍. അവ കടിപിടി കൂടുകയാണ്. തങ്ങളില്‍ ആരുടെ തുടലാണ് ഏറ്റവും മികച്ചത് എന്നതായിരുന്നു വഴക്കിനാധാരമായ വിഷയം. തന്റെ കഴുത്തിലെ ലെതര്‍ ഫിനിഷ് ഉള്ള തുടല്‍ തൊട്ടു കാണിച്ചു കൊണ്ട് ഒന്നാം നമ്പര്‍ പട്ടിക്കുട്ടി പറഞ്ഞു: " നോക്കൂ, ഇത്രയും മുന്തിയ തുടല്‍ ഈ നാട്ടില്‍ വേറെ ആര്‍ക്കാണുള്ളത്?" മിനുസമുള്ള തന്റെ പ്ലാസ്റ്റിക്‌ തുടല്‍ കുലുക്കി രണ്ടാം നമ്പര്‍ പട്ടിക്കുട്ടി പറഞ്ഞു: അരയന്നങ്ങളുടെ തൂവലിനെക്കാള്‍ മിനുസമുള്ള എന്റെ തുടല്‍ തന്നെയാണ് ഏറ്റവും മികച്ചത്. " പട്ടിക്കുട്ടികള്‍ കടിപിടി കൂടി കൊണ്ടേയിരുന്നു. അത് വഴി പോയ ഒരു ചാവാലി പട്ടി വഴക്കിനു മദ്ധ്യസ്ഥനായി വന്നു. അതവരോടു പറഞ്ഞു. " നിങ്ങള്‍ നിങ്ങളുടെ തുടലുകള്‍ എനിക്കഴിച്ചു തരൂ. ഒരു താരതമ്യ പഠനത്തിനു അതുപകരിക്കും." പട്ടിക്കുട്ടികള്‍ തുടലുകളഴിക്കാന്‍ ഒരുങ്ങി. പക്ഷെ അത്ഭുദമെന്നു പറയട്ടെ, അഴിക്കുന്തോറും ആ തുടലുകള്‍ കൂടുതല്‍ മുറുകിക്കൊണ്ടിരുന്നു. പട്ടിക്കുട്ടികള്‍ക്ക് ശ്വാസം മുട്ടി.
അടുത്ത പ്രഭാതത്തില്‍ അശോക്‌ വില്ലയുടെ ഗേറ്റില്‍ രണ്ടു പുതിയ പട്ടിക്കുട്ടികള്‍ വന്നു. അവരുടെ കയ്യില്‍ ഒരു ഓഫര്‍ ലെറ്ററും മെഡിക്കല്‍ ഫിട്നെസ്സ് രേഖകളും പിന്നെ ഒരു കൂട്ടം സ്വപ്നങ്ങളും ഉണ്ടായിരുന്നു. പോക്കറ്റില്‍ നിന്നും മൊബൈല്‍ എടുത്തു കോളേജില്‍ ഉള്ള കൂട്ടുകാര്‍ക്കു അവര്‍ സന്ദേശങ്ങള്‍ അയച്ചു: " hey guys, we are placed in ashok villa. "

Monday, June 7, 2010

മൂടല്‍ മഞ്ഞ്

നാലും കൂടിയ വഴിയില്‍ അമ്മിണിക്കുട്ടി പകച്ചു നിന്നു. വീട്ടില്‍ നിന്നിറങ്ങി ഇതു വരെ ഏതെല്ലാം വഴിയിലുടെ എങ്ങനെയൊക്കെ പോകണമെന്ന് അവള്‍ക്കു നല്ല നിശ്ചയമുണ്ടായിരുന്നു. പക്ഷെ, ഇതിപ്പോള്‍ അനന്തമായി പോകുന്ന പല തരത്തിലുള്ള ഈ നാല് വഴികളില്‍ ഏതിലൂടെ പോകണമെന്ന് ഒരു പിടിയും കിട്ടുന്നില്ല. അമ്മിണിക്കുട്ടിക്കു ചേച്ചി പഠിപ്പിച്ചു തന്ന റോബര്‍ട്ട്‌ ഫ്രോസ്റ്റിന്റെ കവിത ഓര്‍മ വന്നു.

Two roads diverged in a yellow wood

sorry I could not travel both

I took the one less travelled by

And that has made all the difference

പക്ഷെ ഇവിടെ പ്രശ്നം കുറച്ചു കൂടി ഗുരുതരമാണ്. അമ്മിണിക്കുട്ടിക്കു വഴികളൊന്നും വ്യക്തമായി കാണുന്നില്ല. ആകെ ഒരു മൂടല്‍ മഞ്ഞ്. പാവാടയുടെ പോക്കറ്റില്‍ നിന്നും നാല് നിറങ്ങളിലുള്ള പോപ്പിന്‍സ്‌ മിഠായിയെടുത്തു അവള്‍ നിലത്തേക്കെറിഞ്ഞു. അതില്‍ പച്ച പോപ്പിന്‍സ്‌ എവിടെ വീഴുന്നുവോ ആ വഴിയിലൂടെ കണ്ണുമടച്ചു നടക്കാന്‍ അവള്‍ തീരുമാനിച്ചു. പച്ച പോപ്പിന്‍സ്‌ വീണ വഴിയിലൂടെ നടക്കുമ്പോള്‍ അമ്മിണിക്കുട്ടി ചിന്തിച്ചു. തനിക്കു മയോപ്പിയ ബാധിച്ചിരിക്കുന്നു. അമ്മയോട് പറഞ്ഞു നാളെ ഒരു കണ്ണ് ഡോക്ടറെ കാണണം.