'ദിവാസ്വപ്നം' എന്ന പേരിലുള്ള എന്റെ ഈ ഡയറി കുറിപ്പുകളുടെ തുടക്കം ചെന്നൈയില്‍ വെച്ചാണ്. രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് . അന്നെനിക്ക് 23 വയസ്സ് . ഈ 23വര്‍ഷങ്ങള്‍ക്കിടയില്‍ ഒരു തവണ പോലും ഞാന്‍ പേന എടുത്തു എന്റെ വിശേഷങ്ങള്‍ കുത്തി കുറിച്ചിട്ടില്ല . എന്റെ ഡയറി യില്‍ പല്ല് തേച്ചു , കുളിച്ചു എന്നതില്‍ കവിഞ്ഞു ഒരു വിശേഷവും ഉണ്ടായിരുന്നുമില്ല . പക്ഷെ ജീവിതത്തിലാദ്യമായി ഞാന്‍ ചെന്നൈയില്‍ വെച്ച് എഴുതിത്തുടങ്ങി . അതിനൊരു പ്രധാനപ്പെട്ട കാരണമുണ്ട്.
23 വയസ്സുവരെ , എന്റെ സ്കൂള്‍ - കോളേജ് വിശേഷങ്ങള്‍ പറയാനും അതിനൊരു ബൗദ്ധിക പരിവേഷം നല്‍കി ഊതിപെരുപ്പിക്കാനും എനിക്കെന്റെ ചേച്ചി അടുത്തുണ്ടായിരുന്നു . റഷ്യന്‍ കഥകളിലെ പുല്‍ച്ചാടിയില്‍ തുടങ്ങി ഇംഗ്ലീഷ് സാഹിത്യത്തിന്റെ അകവും പുറവും ഉള്‍പ്പെടെ എല്ലാം കാപ്സുള്‍ പരുവത്തില്‍ എനിക്ക് തന്നു കൊണ്ടിരുന്നത് ചേച്ചിയാണ് . പൂച്ചക്കുഞ്ഞുങ്ങളെ മനുഷ്യരായി സങ്കല്‍പ്പിച്ചും മനുഷ്യരെ പൂച്ചക്കുഞ്ഞുങ്ങളാക്കി മാറ്റിയും ഞങ്ങള്‍ തീര്‍ത്ത ആ മാന്ത്രിക ലോകത്ത് എന്നും സന്തോഷമുണ്ടായിരുന്നു .
പക്ഷെ ചെന്നൈയില്‍ ഒറ്റക്ക് ചെന്ന് പെട്ടപ്പോള്‍ എനിക്ക് നഷ്ടപ്പെട്ടത് ഇതെല്ലാമാണ് ... ജീവിതം ഇത്രയും അരസികമാവാം എന്ന് ഞാന്‍ തിരിച്ചറിയുന്നത് , ജോലിക്കയററതിനു വേണ്ടി മാത്രം പണിയെടുക്കുന്ന കോര്‍പ്പറേറ്റ് വിദ്വാന്മാര്‍ക്കിടയിലിരുന്നു കൊണ്ടാണ് . അന്ന് അവിടെ വെച്ചെഴുതിയ 20 കുറിപ്പുകളാണ് “ ദിവാസ്വപ്നം "
ഇപ്പോഴിതെന്റെ മടക്കയാത്രയാണ് ... മോക്ഷവും മുക്തിയും സമാധാനവും തേടിയുള്ള യാത്ര . പക്ഷെ രംഗം പാടെ മാറിയിരിക്കുന്നു . ചേച്ചിക്കിന്നൊരു കുഞ്ഞുവാവയുണ്ട് ...കാലിന്‍ മേല്‍ കാല് വെച്ച് നടത്തിയും കഥകള്‍ പറഞ്ഞു തന്നും എനിക്ക് കൂടെ കൊണ്ട് നടക്കാന്‍ ചേച്ചിയുടെ കുഞ്ഞോമന . പൂവിന്റെ നൈര്‍മല്യവും ഉണ്ണിക്കണ്ണനേക്കാള്‍ കുറുമ്പും ഉള്ളവള്‍ . ഇവള്‍ കാന്തി . ഞാനിതെഴുതുമ്പോള്‍ , നിലത്തു വിരിച്ച പായയില്‍ അവള്‍ വിരല്‍ കുടിച്ചു കിടപ്പുണ്ട് . അവളുടെ സ്വര്‍ണപ്പാദസരങ്ങള് ചിരിക്കുന്നു. കൂടെ അവളും ...
Subscribe to:
Post Comments (Atom)
hi hari.......it's so better...keep it up...
ReplyDeletehow're u?
അമ്മിണിക്കുട്ടി, u r green
ReplyDelete