Friday, May 28, 2010
മുറിവ്
ചോര വാര്‍ന്നൊലിക്കുന്ന കൈകളുമായി അവള്‍ അവന്റെ മുന്‍പില്‍ നിന്നു. "നോക്കൂ, എന്റെ കൈയാകെ കീറി മുറിഞ്ഞിരിക്കുന്നു. " ആശ്വസിപ്പിക്കാനായി അവന്‍ അവളുടെ മുറിവുകളില്‍ മുളകുപൊടിയും ഉപ്പും വിതറി. വേദന കൊണ്ടവള്‍ നീറി പുകഞ്ഞു. മുറിവ് സ്വയം കഴുകി വൃത്തിയാക്കി വെച്ച് കെട്ടിയതിനു ശേഷം അവള്‍ പറഞ്ഞു. "നന്ദി സുഹൃത്തേ, ഇനി ഒരിക്കലും എന്റെ മുറിവുകളുമായി ഞാന്‍ നിന്റെ അടുത്ത് വരില്ല്ല . ഉടലില്‍ നിന്നു തല തന്നെ വേര്‍പെട്ടാല്‍ പോലും!"
Subscribe to:
Post Comments (Atom)
No comments:
Post a Comment