ഇതൊരല്പം സ്ത്രീപക്ഷ ചിന്തയാണ്. ഫെമിനിസത്തെ പല്ലും നഖവും ഉപയോഗിച്ച് ഇല്ലായ്മ ചെയ്യണം എന്നഭിപ്രയമുള്ള എന്റെ സുഹൃത്തുക്കള്‍ ഇതു വായിക്കണം എന്നില്ല. ചെന്നൈയില്‍ പിന്നെയും മഴ തുടരുകയാണ്. ആദ്യമായാണ് വെള്ളപ്പൊക്കം എന്നൊരവസ്ഥ അനുഭവിക്കാന്‍ അവസരം കിട്ടുന്നത്. അഭയാര്‍്ത്ഥി ക്യാമ്പില്‍ വിതരണം ചെയ്യപ്പെടുന്ന ഫുഡ് പാക്കെറ്റുകള് പോലെ സമയാ സമയത്ത് പാര്‍വതി അമ്മ വെച്ചുണ്ടാക്കിതരുന്ന ഭക്ഷണവും കഴിച്ചിരിക്കുകയാണ് ഞങ്ങള്‍. വിനോദത്തിനായി ഇപ്പോള്‍ ആകെയുള്ളത് ചെന്നൈ ടൈംസിന്റെ ഒരു പേജ് മാത്രമാണ്. അത് വായിച്ചു കൊണ്ടിരിക്കുമ്പോഴാണ് വളരെ പ്രധാനപ്പെട്ട ഒരു കാര്യം എന്റെ മനസ്സില്‍ പതിയുന്നത്. വിനാശം വിതക്കുന്ന എല്ലാത്തിനും സ്ത്രീകളുടെ പേരിടാനുള്ള അതിബുദ്ധി ആരുടെതാണ്? ചെന്നൈയില്‍ വന്ന "ജിഷ" എന്നാ സൈക്ലോണ്‍ കുഴപ്പങ്ങളൊന്നും ഉണ്ടാക്കാതെ പോയി. പക്ഷെ സമാധാനിക്കാറായില്ല, ഇനി "ഉഷ" വരുന്നുണ്ടെന്നു പത്രങ്ങള്‍. രാമായണത്തില്‍ സീതയും മഹാഭാരതത്തില്‍ പാഞ്ചാലിയും ട്രോയുടെ നാശത്തില്‍ ഹെലെനും കുഴപ്പക്കാരികള്‍. "കനകം മൂലം കാമിനി മൂലം കലഹം പലവിധമുലകില് സുലഭം" എന്ന് കവി. രമണന് ആത്മഹത്യ ചെയ്യുമ്പോള്‍ സ്ത്രീകള്‍ അടക്കമുള്ള വായനക്കാര്‍ ചന്ദ്രികയെ പഴിക്കുന്നു.
പ്രിയപ്പെട്ട പത്രാധിപര്‍ക്ക്,
നിങ്ങളെന്തു കൊണ്ട് സൈക്ലോണുകള്‍ക്ക് വിജയനെന്നും തങ്കപ്പനെന്നും പേരിടുന്നില്ല ? അതല്ല കുറച്ചു കൂടി സ്റൈറലന്‍ പേര് വേണമെങ്കില്‍ കത്രിനയെന്നല്ലാതെ ഷാരൂഖ് ഖനെന്നോ ജോണ്‍ എബ്രഹാം എന്നോ വിളിക്കാം.
അറബിക്കടലിനു മുകളില്‍ ന്യൂന മര്‍ദ്ദം സൃഷ്ടിച്ചു വിനാശം വിതക്കാന്‍ വീശിയടിക്കുന്ന തങ്കപ്പന് എന്ന സൈക്ലോണ്‍ ഒരിക്കലും അവസാനിക്കരുതെ എന്ന് പ്രാര്‍ത്ഥിച്ചിരിക്കുകയാണ് ഞാന്‍. എന്തെന്നാല്‍ ഓഫീസ് അനന്തകാലം അടച്ചിടാന്‍ ഇതല്ലാതെ മറ്റൊരു വഴിയും ഞാന്‍ നോക്കിയിട്ട് കാണുന്നില്ല.

point !
ReplyDeleteഅമ്മിണിക്കുട്ടി... Nice transitions!! i expect more, my dear anarchist!!!
ReplyDelete